ചാവക്കാട്: കടപ്പുറം തൊട്ടാപ്പ് 14-ാം വാർഡ് മൂസാപ്പള്ളി റോഡ് എൻ.കെ. അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എ ഫണ്ടിൽ നിന്ന് 50 ലക്ഷം ചെലവഴിച്ചാണ് കോൺക്രീറ്റ് റോഡും കാനയും നിർമിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കാഞ്ചന മൂക്കൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം മിസ്രിയ്യ മുസ്താഖ് അലി, ക്ഷേമ കാര്യ സ്ഥിരംസമിതി അധ്യക്ഷൻ വി.പി. മൻസൂർ അലി, പഞ്ചായത്ത് അംഗങ്ങളായ പ്രസന്ന ചന്ദ്രൻ, മുഹമ്മദ് മാഷ്, ഷീജ രാധാകൃഷ്ണൻ, മുഹമ്മദ് നാസിഫ്, ടി.ആർ. ഇബ്രാഹിം, എൽ.എസ്.ജി.ഡി എക്സിക്യൂട്ടിവ് എൻജിനീയർ എം.വി. സനിൽകുമാർ, എൻ.എം. ലത്തീഫ് എന്നിവർ സംസാരിച്ചു. വാർഡ് അംഗം റാഹില വഹാബ് സ്വാഗതവും എൽ.എസ്.ജി.ഡി സബ് ഡിവിഷൻ അസി. എൻജിനീയർ എൻ.പി. ഷിധി നന്ദിയും പറഞ്ഞു. കോൺട്രാക്ടർ എൻ.പി. മുഹമ്മദ് മോനും ഉദ്യോഗസ്ഥർക്കും എം.എൽ.എ ഉപഹാരം നൽകി.