കാഞ്ഞാണി: 1913-ാം നമ്പർ മണലൂർ എൻ എസ് എസ് കരയോഗത്തിൻ്റെ പുതിയ മന്ദിരം താലൂക്ക് യൂണിയൻ പ്രസിഡൻറും, എൻ എസ് എസ് ഡയറക്ടർ ബോർഡ് അംഗവുമായ അഡ്വ. എ.സുരേശൻ ഉദ്ഘാടനം നിർവ്വഹിച്ചു. കരയോഗം പ്രസിഡൻ്റ് രാധാകൃഷ്ണൻ പട്ടിയിൽ അധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി കെ.രാജഗോപാലൻ മുഖ്യപ്രഭാഷണം നടത്തി.കരയോഗം സെക്രട്ടറി വിശ്വനാഥൻ മേനാത്ത്, വൈസ് പ്രസിഡൻ്റ് മോഹൻ ദാസ് വെള്ളാട്ട്, അന്തിക്കാട് കരയോഗം പ്രസിഡൻ്റ് ഉണ്ണികൃഷ്ണൻ നെച്ചിക്കോട്ട്, എറവ് കരയോഗം പ്രസിഡൻ്റ് മോഹൻ പുവ്വശ്ശേരി തുടങ്ങിയവർ സംസാരിച്ചു.
previous post
next post