പെരിങ്ങോട്ടുകര: ആൾ കേരള ടൈലേഴ്സ് അസോസിയേഷൻ താന്ന്യം യൂണിറ്റ് 25-ാം വാർഷിക സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം പി.എം. പുഷ്പകുമാരി ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് പി.വി.സുനിൽകുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സജി സന്തോഷ് .കോമളവല്ലി, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഷിമ്മി ശിവദാസ്, പീതാംബരൻ ഇയ്യാനി, ഏരിയ ട്രഷറർ സി.ആർ.വിശ്വംഭരൻ, കെ.എസ്.വിദ്യ, ശ്രീദേവി ഉണ്ണികൃഷ്ണൻ, പി.എസ്. വിജയ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി പി.വി.സുനിൽ കുമാർ, സജി സന്തോഷ്, വിജി മദനസുന്ദരൻ എന്നിവരെ തിരഞ്ഞെടുത്തു.