News One Thrissur
Updates

ഓല സ്കൂട്ടറിൻ്റെ വ്യാജ വെബ്സൈറ്റ് ലിങ്ക് അയച്ചും ബാങ്ക് അക്കൗണ്ട് സസ്പെൻ്റ് ചെയ്തെന്നും പറഞ്ഞ് 8.5 ലക്ഷം തട്ടിയ 3 പേരെ ഉത്തരേന്ത്യയില്‍നിന്ന് തൃശൂര്‍ സൈബർ പൊലീസ് പിടികൂടി.

 

തൃശൂര്‍: രണ്ട് വ്യത്യസ്ത സൈബര്‍ തട്ടിപ്പ് കേസുകളിലായി 8,52,600 രൂപ തട്ടിയെടുത്ത മൂന്ന് പ്രതികളെ പിടികൂടി. ബിഹാറിലെ നവാഡയിലെ ബിക്കാണ്‍പുര സ്വദേശി സഞ്ജയ്കുമാര്‍ (27), പട്നയിലെ ശിവപുരി സ്വദേശി അഭിമന്യു സിങ്(36), ഝാര്‍ഖണ്ഡിലെ മധുപൂര്‍ സ്വദേശി ദിനുകുമാര്‍ മണ്ഡല്‍ (30) എന്നിവരാണ് പിടിയിലായത്. തൃശൂര്‍ സിറ്റി സൈബര്‍ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം ഉത്തരേന്ത്യയില്‍ എത്തിയാണ് പ്രതികളെ പിടികൂടിയത്. ആദ്യ കേസില്‍ പെരിങ്ങാവ് സ്വദേശിയെ ഫോണില്‍ വിളിച്ച് ഓല ഇലക്ട്രിക് സ്‌കൂട്ടര്‍ ബുക്ക് ചെയ്യാൻ ഒരു വ്യാജ വെബ് സൈറ്റ് ലിങ്ക് അയച്ചുകൊടുക്കുകയും അതിലൂടെ തുക അടക്കാന്‍ നിർദേശിക്കുകയും 1,38,500 രൂപ തട്ടിയെടുക്കുകയുമായിരുന്നു.

പിന്നീട് സ്‌കൂട്ടറോ ഈ തുകയോ ലഭിക്കാത്തതിനെ തുടര്‍ന്ന് തട്ടിപ്പാണെന്ന് മനസിലാക്കിയ പരാതിക്കാരന്‍ തൃശൂര്‍ സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനെ സമീപിക്കുകയായിരുന്നു. രണ്ടാമത്തെ കേസില്‍ പുന്നയൂര്‍ സ്വദേശിയുടെ ഫോണിലേക്ക് ബാങ്ക് അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തെന്ന സന്ദേശം വരികയും തുടര്‍ന്ന് സന്ദേശത്തിലെ ലിങ്കില്‍ കയറിയപ്പോള്‍ ബാങ്ക് അധികൃതരാണെന്ന് പറഞ്ഞ് ഒ.ടി.പി കൈക്കലാക്കി 7,14,100 രൂപ തട്ടിയെടുക്കുകയുമായിരുന്നു. പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് സിറ്റി പൊലീസ് കമീഷണര്‍ ആര്‍. ഇളങ്കോയുടെ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ സുധീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഝാര്‍ഖണ്ഡ്, ബിഹാര്‍ എന്നിവിടങ്ങളില്‍നിന്ന് പ്രതികളെ പിടികൂടുകയായിരുന്നു. അന്വേഷണ സംഘത്തില്‍ എസ്.ഐ ആര്‍.എന്‍. ഫൈസല്‍, എ.എസ്.ഐ വിനു കുര്യാക്കോസ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ വിനോദ് ശങ്കര്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ഇ.എസ്. ഷിനിത്ത്, അനൂപ്, കെ. ശരത്, അനീഷ് എന്നിവരാണ് ഉണ്ടായിരുന്നത്.

Related posts

പാവറട്ടിയിലെ ഡെകെയർ സ്ഥാപനത്തിൽ വെച്ച് നാലും ഏഴും വയസുള്ള പെൺകുട്ടികളെ പീഡിപ്പിച്ച നടത്തിപ്പുകാരൻ അറസ്റ്റിൽ

Sudheer K

ജോസ് അന്തരിച്ചു 

Sudheer K

സംസ്ഥാനത്തെ മികച്ച പിടിഎക്കുള്ള പുരസ്കാരം നേടിയ മതിലകം സെൻറ് ജോസഫ്സ് സ്കൂളിന് ജനകീയ സ്വീകരണം

Sudheer K

Leave a Comment

error: Content is protected !!