News One Thrissur
Updates

ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം: തളിക്കുളം സ്വദേശിയായ യുവാവ് മരിച്ചു. 

തളിക്കുളം: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തളിക്കുളം സ്വദേശി മരിച്ചു. കലാഞ്ഞി കുറുപ്പൻ വീട്ടിൽ ലക്ഷ്മണൻ്റെ മകൻ വിനു (25) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 8 മണിയോടെ ഇടപ്പള്ളി കുന്നുംപുറം പാലത്തിന്‌ സമീപത്ത് വെച്ചാണ് മൂന്ന് ബൈക്കുകൾ കൂട്ടിയിടിച്ചത്. അപകടത്തിനിടയാക്കിയ വാഹനങ്ങൾ നിർത്താതെ പോയതായി പറയുന്നു. പരിക്കേറ്റ വിനുവിനെ നാട്ടുകാർ ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജോലി സംബന്ധമായ ആവശ്യത്തിനാണ് വിനു ഇടപ്പള്ളിയിലെത്തിയത്. സംസ്കാരം പിന്നീട്. അമ്മ: പ്രേമ(റിട്ട. ഐസിഡിഎസ് സൂപ്പർവൈസർ). സഹോദരിമാർ: അനു, ഷിനു.

Related posts

മതിലകത്ത് പാചകവാതക വിതരണക്കാരൻ കുഴഞ്ഞുവീണ് മരിച്ചു

Sudheer K

യാത്രയ്ക്കിടെ ലിമിറ്റഡ് സ്റ്റോപ്പ് ബസിന്റെ മുന്‍വശത്തെ ചില്ല് തകര്‍ന്ന് വീണു

Sudheer K

അന്തിക്കാട് ഹൈസ്കുൾ 1977- 1978 എസ്.എസ്.എൽ.സി ബാച്ച് പൂർവ്വ വിദ്യാർത്ഥി കുട്ടായ്മ വാർഷികം.

Sudheer K

Leave a Comment

error: Content is protected !!