അരിമ്പൂർ: അരിമ്പൂർ ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം “സ്നേഹോത്സവം 2024” പഞ്ചായത്ത് പ്രസിഡൻ്റ് സ്മിത അജയകുമാർ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ ശോഭ ഷാജി അധ്യക്ഷത വഹിച്ചു. 10 മുതൽ 55 വയസുവരെയുള്ള 67 ഭിന്നശേഷിക്കാർ കലോത്സവത്തിൽ പങ്കെടുത്തു. ചിത്രരചനാ മത്സരങ്ങളും കലാമത്സരങ്ങളും അരങ്ങേറി. അരിമ്പൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി.ജി. സജീഷ്, ഐസിഡിഎസ് സൂപ്പർവൈസർ സി.ആർ. ശ്രീവിദ്യ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ വി.കെ.ഉണികൃഷ്ണൻ, പ്രോഗ്രാം കോഡിനേറ്റർ ടി.കെ. രാമകൃഷ്ണൻ മാസ്റ്റർ,വാർഡംഗങ്ങളായ പി.എ. ജോസ്, ഷിമി ഗോപി, സലിജ സന്തോഷ്, വൃന്ദ, തുടങ്ങിയവർ പങ്കെടുത്തു.