അരിമ്പൂർ: പൂയ്യാഘോഷം വർണ്ണാഭമായി. വിവിധ ഉത്സവ കമ്മിറ്റികളിൽ നിന്നായി 17 സെറ്റ് കാവടി ഘോഷയാത്രകൾ പീലിക്കാവടി പൂക്കാവടി ചിന്ത് കാവടി തെയ്യം, അനുഷ്ഠാന കലാരൂപങ്ങൾ എന്നിവ വാദ്യമേളങ്ങളുടെ അകമ്പടിയോടെ അരിമ്പൂർ സുബ്രഹ്മണ്യ ക്ഷേത്രത്തിലെത്തി പാൽക്കാവടി അഭിഷേകം നടത്തി.
ഷണ്മുഖാനന്ദ സമാജം, കൈപ്പിള്ളിയാണ് ആദ്യം അഭിഷേകം നടത്തിയത്. തുടർന്ന് കോവിൽ റോഡ് സെറ്റ്, ശ്രീ വേൽമുരുക കാവടിസമാജം, കൈപ്പിള്ളി, ബാലസമാജം, കിഴക്കേപരയ്ക്കാട്, കൈപ്പിള്ളി പടിഞ്ഞാറ്റുമുറി കാവടി സെറ്റ്, കൈപ്പിള്ളി പൂർവ്വിക സെറ്റ്, യുവജനസമാജം, നടുമുറി പരയ്ക്കാട്, പരയ്ക്കാട് ബാലസമാജം, കായൽറോഡ്. പരയ്ക്കാട് യുവജനസമാജം സെറ്റ്, ശ്രീനാരായണഗുരു പൂർവ്വിക സെറ്റ്, വടക്കുംപുറം യുവജനസംഘം, ആറാംകല്ല്, വേൽമുരുക കാവടി സമാജം, വടക്കുംപുറം, ജനകീയ സമാജം, കൈപ്പിള്ളി തെക്കുംപുറം, അഞ്ചാംകല്ല് കാവടി സമാജം, കരുവാൻ വളവ് വടക്കുംമുറി, എറവ് വടക്കുംമുറി സെറ്റ്, ദേശശക്തി സെറ്റ്, വെളുത്തൂർ എന്നിങ്ങനെ അഭിഷേകങ്ങൾ നടന്നു. രാവിലെ പൂർവിക സെറ്റ്, കോവിൽ റോഡ് സെറ്റ് എന്നിവയുടെ എഴുന്നള്ളി പ്പുകൾ രാവിലെ ക്ഷേത്രത്തിലെത്തി കൂട്ടി എഴുന്നള്ളിപ്പ് നടത്തി. നാട്ടാന ചട്ടം പാലിച്ചായിരുന്നു എഴുന്നള്ളിപ്പ്. ആനകളുടെ എണ്ണവും കുറച്ചിരുന്നു.
ഉത്സവത്തിൻറെ ഭാഗമായി മൂലക്ഷേത്രത്തിൽ നിന്നും നൂറിലേറെ സ്ത്രീകൾ പാൽക്കുടങ്ങൾ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു. ഉത്സവത്തിൻ്റെ ഭാഗമായി ഏഴ് ദിവസം കലാപരിപാടികൾ, ഗണപതി ഹോമം എന്നിവ ഉത്സവ കമ്മറ്റികളുടെ നേതൃത്വത്തിൽ നടന്നു. ക്ഷേത്രം പ്രസിഡൻ്റ് കെ.എൻ. ഭാസ്കരൻ, സെക്രട്ടറി കെ.എസ്. രമേഷ്, എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മറ്റിയും പോലീസും ആഘോഷങ്ങൾ നിയന്ത്രിച്ചു.