ചേർപ്പ്: ക്രിസ്മസ് അടുത്തതോടെ നക്ഷത്രങ്ങളുംപുൽക്കൂടുകളും വിൽപ്പനയ്ക്കായി ഒരുക്കി തമിഴ് സംഘം. തൃശൂർ തൃപ്രയാർ റൂട്ടിലെപാലക്കലിൽ വഴിയോരത്താണ് ഉള്ളി കൊണ്ട് മുളകൾ ചെത്തിമിനുക്കി മുള്ളാണി , ഇരുമ്പ്കമ്പി എന്നിവ ഉപയോഗിച്ച് തമിഴ്നാട് സ്വദേശി സെൽവരാജിൻ്റെ നേതൃത്വത്തിൽ തമിഴ് സംഘം പുൽക്കൂടുകളും നക്ഷത്രങ്ങളും നിർമ്മിക്കുന്നത്. 250 രൂപ മുതൽ പുൽക്കുടുകളും വിപണിയിലുണ്ട് -ക്രിസ് മസ് മാസമായാൽ തമിഴ് സംഘം പാലക്കലിൽ പുൽക്കൂട് നിർമ്മാണ വിപണനത്തിനെത്തുന്നത്.പത്ത് വർഷ കാലമായി ‘വിവിധ ആകൃതിയിലുംഅളവിലുംനിർമ്മിക്കുന്ന നക്ഷത്രങ്ങളും പുൽക്കൂടുകളും വാങ്ങാൻ നിരവധി പേരാണ് ഇവിടെഎത്തുന്നത്. സംഘം ക്രിസ്മസ് കഴിഞ്ഞെ പാലക്കലിൽ നിന്ന് മടങ്ങൂ.