നാട്ടിക: സമൂഹത്തിലെ ആഘോഷങ്ങൾ സന്നദ്ധ രക്തദാനത്തിന്റെ വേദികളാക്കാൻ യുവജനങ്ങൾ മുന്നോട്ട് വരണമെന്ന് 24 കേരള ബറ്റാലിയൻ അസോസിയേറ്റ്ഡ് എൻസിസി ഓഫീസർ മേജർ പി.ജെ. സ്റ്റൈജു. നാട്ടിക ശ്രീനാരായണ കോളേജിൽ എൻസിസി യൂണിറ്റ് സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം ”സ്നേഹവിപ്ലവം രക്തദാനത്തിലൂടെ എന്ന മഹത്തായ സന്ദേശത്തിന് ഭാഗമായാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത് യൂണിറ്റ് ഓഫീസർ ക്യാപ്റ്റൻ ലത ശ്രീകുമാർ അധ്യക്ഷതവഹിച്ച യോഗത്തിൽ തൃശ്ശൂർ ഐ.എ.എ ബ്ലഡ് ബാങ്കിലെ ഡോക്ടർ ബാലഗോപാൽ എസ് എം രക്തദാന പ്രസക്തി ഇന്ന് എന്ന വിഷയത്തിൽ
സന്ദേശം നൽകി. രക്തദാന പ്രവർത്തകനായ അസീസ് കല്ലുംപുറം മുഖ്യാതിഥിയായി. ഒരേയൊരു ഇന്ത്യ ഒരൊറ്റ രക്തം എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് ദേശീയപതാക കൈകളിലേന്തിയ എൻസിസി കേഡറ്റുകൾക്ക് മേജർ ദേശീയോദ്ഗ്രന്ഥന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു . സിനിയർ അണ്ടർഓഫീസർമാരായ ജോഷ്വാ ജോസ്,
കൃഷ്ണ വി.പി, ജൂനിയർ അണ്ടർഓഫീസർമാരായ പുണ്യ കെ.ആർ, അലീന സി.എസ് എന്നിവരുടെ നേതൃത്വത്തിലുള്ള കേഡറ്റുകളാണ് ക്യാമ്പിന് നേതൃത്വം നൽകിയത് ‘
നൂറോളം വ്യക്തികൾ രക്തദാന ക്യാമ്പിൽ രക്തം ദാനം ചെയ്തു. എൻ.സി.സി യൂണിറ്റുനുള്ള ഉപഹാരം ഐ.എ.എയുടെ ഉപഹാരം കേഡറ്റുകൾ ഏറ്റുവാങ്ങി. ബ്ലഡ് ഈസ് റെഡ് കുട്ടായ്മയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.