തൃശൂർ: കൂർക്കഞ്ചേരിയിൽ 40 ഗ്രാം എം.ഡി.എംഎയുമായി ബാങ്ക് ജീവനക്കാരൻ എക്സൈസിന്റെ പിടിയിൽ. പടവരാട് സ്വദേശി പ്രവീൺ ആണ് ബാങ്ക് പരിസരത്തു നിന്നും പിടിയിലായത്. കൂർക്കഞ്ചേരി ഐ.ഡി.എഫ്.സി ബാങ്കിലെ കളക്ഷൻ വിഭാഗം ഏരിയ മാനേജറാണ് പ്രവീൺ. ബാങ്ക് ജോലിയുടെ മറവിലായിരുന്നു ഇയാൾ മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നത്.