തൃപ്രയാർ: കോതകുളം ബീച്ചിൽ 21 മുതൽ 25 വരെ സ്നേഹാരാമം ഫെസ്റ്റിവൽ സംഘടിപ്പിക്കുമെന്ന് സി.സി. മുകുന്ദൻ എം.എൽ.എ അറിയിച്ചു. 21 ന് വൈകുന്നേരം നാലിന് ഘോഷയാത്രക്കു ശേഷം നടക്കുന്ന സമ്മേളനത്തിൽ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും സി.സി. മുകുന്ദൻ എം.എൽ എ അധ്യക്ഷത വഹിക്കും. ജനപ്രതിനിധികൾ രാഷ്ട്രിയ കക്ഷി നേതാക്കൾ, സി.പി. സാലിഹ്, ഷൈൻ തട്ട പറമ്പിൽ, ഡോ. പി.ആർ. സിദ്ധാർത്ഥ ശങ്കർ എന്നിവർ പങ്കെടുക്കും. തുടർന്നുള്ള ദിവസങ്ങളിൽ നേത്രപരിശോധന ക്യാമ്പ്, ആയുർവേദ മെഡിക്കൽ ക്യാമ്പ്, കവിയരങ്ങ്, സാംസ്കാരിക സമ്മേളനം, കലാപരിപാടികൾ, കുടുംബശ്രീയുടെ നേതൃത്വത്തിൽ സ്റ്റാൾ, കുടുംബശ്രീ ജില്ല മിഷൻറെ നേതൃത്വത്തിൽ ലിംഗാധിഷ്ഠിത അധിക്രമങ്ങൾക്കെതിരെയുള്ള രംഗം അവതരിപ്പിക്കുന്ന നൃത്താവിഷ്ക്കാരം, ഫാഷൻ ഷോ എന്നിവ നടക്കും. 25 ന് വൈകുന്നേരം അഞ്ചിന് സമാപന സമ്മേളനം വി.പി. നന്ദകുമാർ ഉദ്ഘാടനം ചെയ്യും. 31 വരെ മെഗാ കാർണിവലും പെറ്റ് ഷോ, അക്വാട്ടിക് ഷോ, ഫളവേഴ്സ് ഷോ, ഫുഡ് ഫെസ്റ്റ് എന്നിവ ഉണ്ടാകും. വാർത്ത സമ്മേളനത്തിൽ പി.ആർ.ബാബു, ആർ.എം. മനാഫ്, വൈശാഖ് വേണു ഗോപാൽ എന്നിവർ പങ്കെടുത്തു.
next post