പാവറട്ടി: സെക്ഷൻനാല് റിസർവ് വന നോട്ടിഫിക്കേഷൻ റദ്ദാക്കി പെരിങ്ങാട് പുഴയെ സംരക്ഷിക്കണമെന്ന് സി പി ഐ എം മണലൂർ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.മണലൂർ നിയോജക മണ്ഡലത്തിന്റെ പടിഞ്ഞാറ് അതിർത്തിയിലൂടെ ഒഴുകുന്ന കനോലി കനാലിനെ തുടർന്നുള്ള പെരിങ്ങാട് പുഴയോരത്തെ കണ്ടൽകാടുകളുമായി ബന്ധപ്പെട്ട വെന്മേനാട് വില്ലേജിൽ പെട്ട 94 .77 ഹെക്ടർ പ്രദേശം വന മേഖലയായി പ്രഖ്യാപിക്കുന്ന പ്രാഥമിക നടപടികൾ വനം വകുപ്പ് സ്വീകരിച്ചിരിക്കുകയാണ്. വനമേഖലയായി പ്രഖ്യാപിക്കുന്ന 1962ലെ കേരള വനം നിയമം സെക്ഷൻ 4 റിസർവ് വനം നോട്ടിഫിക്കേഷൻ റദ്ദാക്കണമെന്നും പ്രദേശത്ത് കുമിഞ്ഞ് കൂടിയ മണ്ണും ചെളിയും നീക്കം ചെയ്ത് ജല ആഗമന നിർഗമനത്തിന് സാധ്യത ഒരുക്കണമെന്നും സിപിഐഎം മണലൂർ ഏരിയ സമ്മേളനം ഈ പ്രമേയം മൂലം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. മുതിർന്ന അംഗം പി.കെ. അരവിന്ദൻ പതാക ഉയർത്തിയതോടെ സമ്മേളന നടപടികൾ ആരംഭിച്ചു.സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എം.കെ. കണ്ണൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. ടി.വി. ഹരിദാസൻ, വി.ജി. സുബ്രഹ്മണ്യൻ, ഗീത ഭരതൻ, ആഷിക്ക് വലിയകത്ത്. എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. സ്വഗത സംഘം ചെയർമാൻ: ഡോ. സി.എൽ. ജോഷി സ്വാഗതം പറഞ്ഞു വി.ജി. സുബ്രഹ്മണ്യൻ രക്തസാക്ഷി പ്രമേയവും, വി.എൻ. സുർജിത്ത് അനുശോചന പ്രമേയവും അവതരിപ്പിച്ചു.ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ മുരളി പെരുനെല്ലി എംഎൽഎ, കെ.വി.അബ്ദുൽ ഖാദർ, ടി.കെm വാസു എന്നിവർ പങ്കെടുക്കുന്നു. 15 ലോക്കലുകളിൽ നിന്നായി 177 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. സംഘടന, പ്രവർത്തന റിപ്പോർട്ടിൽ പൊതുചർച്ച തുടങ്ങി. ഞായറാഴ്ച മറുപടി, ക്രഡൻഷ്യൽ റിപ്പോർട്ട് അവതരണം, ഏരിയ കമ്മിറ്റി തെരഞ്ഞെടുപ്പ് എന്നിവ നടക്കും. തിങ്കളാഴ്ച വൈകിട്ട് നാലിന് പാവറട്ടി മനപ്പടിയിൽ നിന്ന് ചുവപ്പുസേന മാർച്ചും ബഹുജന പ്രകടനവും ആരംഭിക്കും. കെ കെ ശങ്കരൻ നഗറിൽ (പാവറട്ടി ബസ്സ്റ്റാൻഡ്) പൊതുസമ്മേളനം നടക്കും.
previous post