വാടാനപ്പള്ളി: നടുവിൽക്കര പുത്തില്ലത്ത് അയ്യപ്പസ്വാമി ക്ഷേത്രത്തിലെ ദേശവിളക്ക് മഹോത്സവം ആഘോഷിച്ചു. നടുവിൽക്കര മിഡ് – ലാന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ ബാന്റ് വാദ്യം, നാദസ്വരം എന്നിവയോട തെയ്യം, കാവടി വരവ്, ഭാരത് കലാവേദിയുടെ നേതൃത്വത്തിൽ വാദ്യമേളത്തോടെ തെയ്യം, കാവടി വരവ്, വിവേകാനന്ദ ഗ്രാമ സേവാ സമിതിയുടെ നേതൃത്വത്തിൽ ഡീജെ, അയ്യപ്പ സ്വാമി ക്ഷേത്ര മതൃസമിതിയുടെ നേതൃത്വത്തിൽ തിരുവാതിരക്കളി എന്നിവയും നടന്നു. തിരുവാഭരണം എഴുന്നെള്ളിപ്പ്, ക്ഷേത്രത്തിന്റെ കാൽനാട്ടൽ, വാടാനപ്പളളി ഭഗവതി ക്ഷേത്രത്തിൽ നിന്ന് താലപ്പൊലിയോടെ പാലക്കൊമ്പ് എഴുന്നെള്ളിപ്പ്, കനലാട്ടം, വെട്ടും തടയും എന്നിവയും ഉണ്ടായി. പടം നടുവിൽക്കര പുത്തില്ലത്ത് അയ്യപ്പസ്വാമി ക്ഷേത്രത്തിലെ ദേശവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് നടന്ന കാവടിയാട്ടം.