ചാവക്കാട്: ബ്ലാങ്ങാട് നന്മ കലാ കായിക സാംസ്‌കാരിക സമിതിയുടെ പതിനഞ്ചാം വാർഷികത്തിന്റെ ഭാഗമായി നാട്ടുകാരുടെ സഹകരണത്തോടെ നന്മയുടെ പ്രവർത്തകർ തകർന്നു കിടക്കുന്ന ബ്ലാങ്ങാട് വില്ല്യംസ് റോഡിന്റെ അറ്റ കുറ്റ പണികൾ നടത്തി.ബന്ധപ്പെട്ട അധികാരികൾക്ക് ബ്ലാങ്ങാട് വില്ല്യംസ് റോഡിന്റെ ശോചനീയാവസ്ഥ കാണിച്ചുകൊണ്ട് നന്മ നിവേദനം സമർപ്പിച്ചിരുന്നു. അടുത്ത സാമ്പത്തിക വർഷത്തിൽ മാത്രമാണ് ഇനി പുതിയ പദ്ധതികൾ ഉൾപ്പെടുത്താൻ കഴിയുകയുള്ളൂ എന്ന വിവരം ലഭിച്ചുവെങ്കിലും ഡിസംബർ 27,28 ന് നടക്കുന്ന നന്മയുടെ പതിനഞ്ചാം വാർഷികത്തിൻ്റെ പൊതുപരിപാടിയോടെ അനുബന്ധിച്ച് റോഡിൻ്റെ ശോചനീയവസ്ഥ കണക്കിലെടുത്താണ് നന്മ പ്രവർത്തകർ റോഡിന്റെ കുണ്ടും കുഴികളും അടക്കുവാൻ രംഗത്ത് എത്തിയത്. നന്മ പ്രസിഡന്റ് പി.വി. അക്ബർ, വാർഡ് മെമ്പറും ജനറൽ സെക്രട്ടറിയുമായ അഡ്വ മുഹമ്മദ് നാസിഫ്,ട്രഷറർ വി.എസ്. മുഹമ്മദ് മുസ്തഫ, വൈസ് പ്രസിഡന്റ് കെ.വി. ആരിഫ്, ജോയിന്റ് സെക്രട്ടറി കെ.വി. ജഹാംഗീർ, രക്ഷധികാരികളായ കെ.എച്ച്. സലീം, മജീദ് പേനത്ത്, എക്സിക്യൂട്ടീവ് മെമ്പർമാരായ ആർ.കെ. ഹലീൽ, പി.വി. മുഹമ്മദ് ഇക്ബാൽ, അംഗങ്ങളായ പി.സി. അബ്ദുൽ കാദർ, എം.എസ്. സലീം,ലത്തീഫ് ചാലിൽ, പി.എസ്. ഫൈസൽ, പി.വി. അലിഗാൻ, കെ.പി. യാസീൻ,നാസർഖാൻ തുടങ്ങിയവർ അറ്റകുറ്റ പണിക്ക് നേതൃത്വം നൽകി.