കൈപ്പമംഗലം: മൂന്നുപീടിക മാർക്കറ്റിനുളിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി. എക്സൈസ് സംഘം. ക്രിസ്‌മസ് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ഇന്ന് ഉച്ചയ്ക്ക് ശേഷം നടന്ന പരിശോധനയിലാണ് 100 സെൻ്റീമീറ്ററിലധികം ഉയരമുള്ള രണ്ട് കഞ്ചാവ് ചെടി കണ്ടെത്തിയത്. ഇത് ഇവിടെ വളരാനിടയായ സംഭവത്തിൽ എക്സൈസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊടുങ്ങല്ലൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ വിഎസ് പ്രദീപിൻ്റെ നേതൃത്വത്തിൽ ആണ് മാർക്കറ്റിലെ കുറ്റിക്കാട് നിറഞ്ഞ സ്ഥലത്ത് പരിശോധന നടത്തി കഞ്ചാവ് ചെടി കണ്ടെത്തിയത്.
previous post