News One Thrissur
Updates

വെളുത്തൂർ നമ്പോർക്കാവ് ഭഗവതി ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞം തുടങ്ങി.

അരിമ്പൂർ: വെളുത്തൂർ നമ്പോർക്കാവ് ഭഗവതി ക്ഷേത്രത്തിലെ നൈമിഷാരണ്യത്തിലെ 24-ാമത് ഭാഗവത സപ്താഹയജ്ഞം തുടങ്ങി. എറവ് മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്നും  പൂജാദി കർമ്മങ്ങൾക്ക് ശേഷം ഘോഷ യാത്രയായാണ് വിഗ്രഹം കൊണ്ടു വന്നത്. ഘോഷയാത്രയ്ക്ക് അരിമ്പൂർ കൂട്ടാലെ മഹാവിഷ്ണു ക്ഷേത്രം, അരിമ്പൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം എന്നിവടങ്ങളിൽ സ്വീകരണം നൽകി. നമ്പോർകാവ് ക്ഷേത്ര മൈതാനിയിലെത്തിയ വിഗ്രഹം തന്ത്രി പഴങ്ങാപറമ്പ് കൃഷ്ണൻ നമ്പൂതിരി സ്വീകരിച്ചു. നൈമിഷാരണ്യ വേദിയിൽ പ്രതിഷ്ഠിച്ചു. യജ്ഞാചാര്യൻ കിഴക്കുമ്പാട്ട് വിനോദകുമാരശർമ്മ മാഹാത്മ്യ പാരായണത്തോടെ സപ്താഹത്തിന് തുടക്കം കുറിച്ചു.  പ്രസിഡൻ്റ് കറുത്തേത്തിൽ രാമചന്ദ്രൻ, കെ. കൃഷ്ണകുമാർ, പി. കൃഷ്ണൻകുട്ടി നായർ എന്നിവർ നേതൃത്വം നൽകി.

Related posts

തൃശൂർ മുണ്ടൂരിൽ കെഎസ്ആര്‍ടിസി ഫാസറ്റ് പാസഞ്ചര്‍ ബസ്സും സ്വാകര്യ ബസ്സും കൂട്ടിയിടിച്ച് അപകടം കുട്ടികളടക്കം 12 പേര്‍ക്ക് പരിക്ക്.

Sudheer K

കൊടുങ്ങല്ലൂർ നഗരസഭാ കൗൺസിലർ അഡ്വ. ഡി.ടി. വെങ്കിടേശ്വരൻ രാജിവെച്ചു.

Sudheer K

തൃപ്രയാർ സെന്ററിൽ നിന്ന് ചേർപ്പ് ഭാഗത്തേക്കുള്ള റോഡ് അടച്ചു

Sudheer K

Leave a Comment

error: Content is protected !!