വാടാനപ്പിള്ളി: വാടാനപ്പള്ളി – കാഞ്ഞാണി സംസ്ഥാനപാതയുടെ നിർമ്മാണം പുനരാരംഭിക്കണമെന്നും സ്വകാര്യമേഖലകളിൽ നിന്നും വളം വിൽപ്പന സഹകരണ സംഘങ്ങൾ വഴി കുറഞ്ഞ നിരക്കിൽ കർഷകർക്ക് ലഭ്യമാക്കണമെന്നും, അമല – പറപ്പൂർ – തൃശൂർ റോഡ് വീതി കൂട്ടി കുറെ കൂടി ഗതാഗത സൗകര്യം വിപുലപ്പെടുത്തണമെന്നും, കണ്ണോത്ത് പുല്ല തൃശൂർ റോഡ് പൂർത്തീകരിക്കാൻ ബാക്കിയുള്ള ഭാഗങ്ങളിൽ നിർമ്മാണം പൂർത്തീകരിച്ച് ഗതാഗത യോഗ്യമാക്കണമെന്നും സിപിഎം മണലൂർ ഏരിയ സമ്മേളനം സംസ്ഥാന സർക്കാറിനോടാവശ്യപ്പെട്ടു. പൊതു ചർച്ചയിൽ സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എം.കെ. കണ്ണൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ മുരളി പെരുനെല്ലി എംഎൽഎ, കെ.വി. അബ്ദുൽ ഖാദർ, ഏരിയ സെക്രട്ടറി സി.കെ. വിജയൻ. എന്നിവർ മറുപടി പറഞ്ഞു. 15 ലോക്കലുകളിൽ നിന്നായി 166 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. 35 പേർ പൊതു ചർച്ചയിൽ പങ്കെടുത്തു. ജില്ല സെക്രട്ടറിയേറ്റ് അംഗം ടി.കെ. വാസു സംസാരിച്ചു. എ.കെ. ഹുസൈൻ ക്രഡൽഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു.
സിപിഐഎം മണലൂർ ഏരിയ സെക്രട്ടറിയായി പി.എ. രമേശനെ തെരഞ്ഞെടുത്തു. 21 അംഗ കമ്മിറ്റി യേയും തെരഞ്ഞെടുത്തു.ടി.വി. ഹരിദാസൻ, വി.എൻ. സുർജിത്ത്, പി.എ. രമേശൻ, വി ജി സുബ്രഹ്മണ്യൻ, എ.കെ. ഹുസൈൻ, കെ.കെ. ശശിധരൻ, എ.വി. ശ്രീവത്സൻ, ടി.ഐ. ചാക്കൊ, പി.ജി. സുബിദാസ്, ഗീത ഭരതൻ, ഷീജരാജീവ്, വി.വി. സജീന്ദ്രൻ, കെ.ആർ. ബാബുരാജ്, കെ.പി. ആലി, എ.ആർ. സുഗുണൻ, ഇ.വി. പ്രഭീഷ്, വി.വി. പ്രഭാത്, ആഷിക്ക് വലിയകത്ത്, കെ.വി. ഡേവീസ്, കെ.കെ. ബാബു, എം.എ. ഷാജി.എന്നിങ്ങനെ 21 അംഗ ഏരിയ കമ്മിറ്റിയംഗങ്ങളെ തെരഞ്ഞെടുത്തു. ജില്ല സമ്മേളന പ്രതിനിധികളായി 23 പേരെ തെരഞ്ഞെടുത്തു.