News One Thrissur
Updates

മുനക്കക്കടവിൽ കടൽ ഭിത്തി: മുസ്ലിംലീഗ് പ്രതിഷേധ നിൽപ്പ് സമരം നടത്തി.

ചാവക്കാട്: എം.എൽ.എയുടെ കടൽഭിത്തി നിർമാണ വാഗ്ദാന ലംഘനത്തിനും സർക്കാറിന്‍റെ തീരദേശവാസികളോടുള്ള അവഗണനക്കുമെതിരെ മുസ്‌ലിം ലീഗ് കടപ്പുറം പഞ്ചായത്ത് ഒമ്പതാം വാർഡ് കമ്മിറ്റി മുനക്കകടവ് ഇഖ്ബാൽ നഗറിൽ കടൽത്തീരത്ത് പ്രതിഷേധ നിൽപ്പുസമരം സംഘടിപ്പിച്ചു. കടൽഭിത്തി തകർന്ന ഭാഗത്ത് ജിയോബാഗുകൾ നിരത്തിയെങ്കിലും ശക്തമായ കടലേറ്റത്തിൽ ഇവയും നശിച്ചു. വെള്ളം കയറിയത് മുതൽ ശുദ്ധജലം ലഭിക്കുന്ന പ്രദേശങ്ങളിൽ പോലും ഉപ്പുകയറി ഉപയോഗിക്കാൻ പറ്റാത്ത സാഹചര്യമാണുള്ളത്. അഞ്ചുമാസം മുമ്പ് കടൽക്ഷോഭമുണ്ടായപ്പോൾ പ്രദേശം സന്ദർശിച്ച എം.എൽ.എ അടുത്ത ആഴ്ച തന്നെ കടൽഭിത്തി കെട്ടാമെന്ന് പ്രദേശവാസികൾക്ക് ഉറപ്പ് നൽകിയിരുന്നു. എന്നാലിത് നടപ്പായില്ല.

പ്രതിഷേധം മുസ്‌ലിം ലീഗ് കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ബി.കെ. സുബൈർ തങ്ങൾ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് പി.എസ്. അബൂബക്കർ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി അലി അഞ്ചങ്ങാടി മുഖ്യപ്രഭാഷണം നടത്തി. പാർട്ടി പഞ്ചായത്ത് പ്രസിഡന്റ് പി.എ. അഷ്കർ അലി, മുനീർ കടവിൽ, റംഷാദ് കാട്ടിൽ, പി.എസ്. ഷംസു, പി.എച്ച്. അഷ്കർ, ഹംസ പണ്ടാരി, എ.കെ. കോയ, ഹൈദ്രോസ് ആച്ചി, ആർ.കെ. നാസർ, പി.ടി. സന്തോഷ്, ഷാഹുൽ ഹമീദ് പുതുവീട്ടിൽ, എം.എച്ച്. ത്വയ്യിബ്, ഷഹീർ കടവിൽ, പി.എം. ഹിളർ, കെ.ആർ. ഷിഫാസ്, എം.എ. അസ്മീർ, നൗഷീർ കടവിൽ, ഇർഷാദ് പൊന്നാക്കാരൻ, ഹർഷാദ് എന്നിവർ സംബന്ധിച്ചു. അൻവർ അസീസ് സ്വാഗതവും പി.എസ്. മുഹമ്മദ് ഷമീർ നന്ദിയും പറഞ്ഞു.

Related posts

മുല്ലശ്ശേരി ഗ്രാമ പഞ്ചായത്തിൽ നവീകരിച്ച ജനകീയ ഹോട്ടൽ തുറന്നു.

Sudheer K

ലളിത അന്തരിച്ചു.

Sudheer K

പാവറട്ടി മരുതയൂരിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്ക് കത്തി നശിച്ച നിലയിൽ കണ്ടെത്തി

Sudheer K

Leave a Comment

error: Content is protected !!