തൃപ്രയാർ: സ്വാതന്ത്ര്യ സമര സേനാനിയും മുതിർന്ന കോൺഗ്രസ് നേതാവ് കൂടിയായിരുന്ന സി.കെ.ജി വൈദ്യർ മണപ്പുറത്തെ സോഷ്യലിസ്റ്റ് ആദർശങ്ങൾ മുറുകെപ്പിടിച്ച സമുന്നതനായ നേതാവായിരുന്നു എന്ന് ഡിസിസി ജനറൽ സെക്രട്ടറി കെ ദിലീപ് കുമാർ പറഞ്ഞു, ആദൂര ശുശ്രൂഷ സേവന രംഗത്തും സാമൂഹ്യ സേവന രംഗത്തും ട്രേഡ് യൂണിയൻ രംഗത്തും മണപ്പുറത്തെ ആദ്യകാല നേതാക്കളിൽ പ്രമുഖ സ്ഥാനിയായിരിന്നു എന്നും, അദ്ദേഹം നെഹ്റുവിൻ സൈന്താന്തിക രാഷ്ട്രീയം മുറുകെ പിടിക്കുകയും സോഷ്യലിസ്റ്റ് ആശയങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുകയും ചെയ്തിട്ടുള്ള ആളാണ് സി.കെ.ജി വൈദ്യരെന്നും കെ ദിലീപ് കുമാർ കൂട്ടിച്ചേർത്തു, കോൺഗ്രസ് നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സി.കെ.ജി വൈദ്യർ അഞ്ചാം ചരമ വാർഷിക ദിനത്തിൽ നടത്തിയ അനുസ്മരണയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡിസിസി ജനറൽ സെക്രട്ടറി കെ ദിലീപ് കുമാർ, കോൺഗ്രസ് നാട്ടിക മണ്ഡലം പ്രസിഡന്റ് പി.എം. സിദ്ദിഖ് അധ്യക്ഷത വഹിച്ചു, സി.കെ.ജി വൈദ്യരുടെ വീട്ടിലും സി.കെ.ജി സ്ക്വയറിലും പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടന്നു. കോൺഗ്രസ് സീനിയർ നേതാവ് ശിവൻ കണ്ണോളി മുഖ്യപ്രഭാഷണം നടത്തി. ഡിസിസി ജനറൽ സെക്രട്ടറിമാരായ വി.ആർ. വിജയൻ, അനിൽ പുളിക്കൽ, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് പി വിനു, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ സി.ജി അജിത് കുമാർ,എ.എൻ സിദ്ധപ്രസാദ്, വി.ഡി. സന്ദീപ്, ടി.വി. ഷൈൻ, ജീജ ശിവൻ, സി.എസ്. മണികണ്ഠൻ,മധു അന്തിക്കാട്ട്, ബിന്ദു പ്രദീപ്, രഹന ബിനീഷ്, കെ.ആർ. ദാസൻ, പി.സി. ജയ ബാലൻ, എ.കെ.വാസൻ, ഭാസ്കരൻ അന്തിക്കാട്ട്, സി.കെ.ജി വൈദ്യരുടെ കുടുംബാംഗങ്ങൾ തുടങ്ങി നിരവധി കോൺഗ്രസ് പ്രവർത്തകർ അനുസ്മര യോഗത്തിൽ പങ്കെടുത്തു.
previous post