കാഞ്ഞാണി: കാരമുക്ക് ദേശവിളക്ക് മഹോത്സവവും അന്നദാനവും ഡിസം. 26 ന് കാരമുക്ക് പൂതൃക്കോവ് നരസിംഹമൂർത്തി ക്ഷേത്രത്തിൽ വെച്ച് ആഘോഷിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 6 ന് പൂതൃക്കോവ് ക്ഷേത്രം മേൽശാന്തി ബിനു വാസുദേവൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ നടക്കുന്ന അഷ്ട ദ്രവ്യ മഹാഗണപതി ഹോമത്തോടെ തുടക്കം കുറിക്കും . 8 മണിക്ക് പന്തലിൽ പൂജയും 9ന് കാൽ നാട്ടുകർമ്മവും നടക്കും. വൈകിട്ട് 5ന് അമ്പലം കൈയേൽക്കൽ ചടങ്ങിന് ശേഷം കാരമുക്ക് പച്ചാ മ്പിള്ളി മേൽ തൃക്കോവിൽ മഹാദേവ ക്ഷേത്രസന്നിധിയിൽ നിന്നും കാവടി, തകിൽ, നാദസ്വരം എന്നിവയുടെ അകമ്പടിയോടെ പാലക്കൊമ്പ് എഴുന്നള്ളിപ്പും, 7ന് പന്തലിൽ നാമാർച്ചനയും, 7-30 മുതൽ അന്നദാനവും ഉണ്ടാകും.10 – 30 ന് ബ്രദേഴ്സ് അന്തിക്കാട് അയ്യപ്പൻ വിളക്ക് സംഘത്തിൻ്റെ ശാസ്താ പാട്ടും നടക്കും, 27 ന് പുലർച്ചെ 3ന് പാൽ കിണ്ടി എഴുന്നള്ളിപ്പും തുടർന്ന് നടക്കുന്ന വെട്ടും തടയോടെ ദേശവിളക്കാഘോഷം പര്യവസാനിക്കും. പ്രസിഡൻ്റ് ഷാജി.കെ, സെക്രട്ടറി വേണു പി.ബി, ട്രഷറർ -കെ. സൂര്യനാരായണൻ, വൈ. പ്രസിഡൻ്റ് സുഷമ സുനിൽ, ജോ. സെക്രട്ടറി അജിത ശ്രീനിവാസൻ പത്രസമ്മേളനത്തിൽ പങ്കെടുത്തു.