തൃപ്രയാർ: ദേശീയ പാതയിൽ രാത്രികാല അപകടങ്ങൾ വർധിച്ചതോടെ ഡ്രൈവർമാർക്ക് സൗജന്യ ചുക്ക് കാപ്പി വിതരണവുമായി ജനമൈത്രി പോലീസും ആക്ട്സും രംഗത്ത്. ആക്ട്സ് തൃപ്രയാർ ബ്രാഞ്ചും, വലപ്പാട് ജനമൈത്രി പോലീസും സംയുക്തമായി ചേർന്നാണ് രാത്രികാല ഡ്രൈവർമാർക്ക് സൗജന്യ ചുക്കു കാപ്പി വിതരണം നടത്തുന്നത്. വലപ്പാട് പോലീസ് സബ് ഇൻസ്പെക്ടർ സദാശിവൻ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ആക്ട്സ് ബ്രാഞ്ച് പ്രസിഡന്റ് പി.വിനു അധ്യക്ഷത വഹിച്ചു. സെക്രട്ടറി സന്തോഷ് മാടക്കായി, കൺവിനർ പ്രേംലാൽ വലപ്പാട്, വൈസ് പ്രസിഡന്റ് കെ.ആർ.വാസൻ, ജോ. സെക്രട്ടറിമാരായ അഭയ് തൃപ്രയാർ, എം.എസ്. സജീഷ്, ടി.ജി.രാജേഷ്, ജോ.കൺവീനർമാരായ വാസൻ ആന്തുപറമ്പിൽ, സുവിത്ത് കുന്തറ, രഹ്ന ബിനീഷ്, മെമ്പർമാരായ സുഭാഷ് ചന്ദ്രൻ, ടി.യു. ഫാറൂക്ക്, മാനേജർ ഡേവിസ് മാസ്റ്റർ ഡ്രൈവർമാരായ രൺ ദീർ, ഷുബിൻ, യൂത്ത് വാളണ്ടിയേഴ്സും , ചടങ്ങിൽ പങ്കെടുത്തു. രാത്രി 11 മുതൽ 3 വരെയാണ് വിതരണം
previous post