വലപ്പാട്: കഴിമ്പ്രം തീരോത്സവത്തിന്റെ ഉദ്ഘാടന സമ്മേളനം നാട്ടിക എംഎൽഎ സി.സി. മുകുന്ദൻ നിർവഹിച്ചു. വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിനിതാ ആഷിക് അധ്യക്ഷത വഹിച്ചു. തീരോത്സവത്തിന്റെ ഭാഗമായി വൈകിട്ട് ഫെസ്റ്റിവൽ ഗ്രൗണ്ടിൽ ദേശീയ സംസ്ഥാന താരങ്ങൾ അണിനിരന്ന റെസ്ലിംഗ്, ജൂഡോ കാണികൾക്ക് ആവേശമായി തുടർന്ന് കടുവ പാലാപ്പിള്ളി ഗാനം ഫെയിം അതുൽ നറുകരയുടെ മ്യൂസിക്കൽ ബാൻഡ് അരങ്ങേറി.ഉദ്ഘാടന സമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. പ്രസാദ്, മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ആർ. ജിത്ത്, ജനറൽ കൺവീനർ ശ്രേയസ് രാമചന്ദ്രൻ, പി.എസ്. ഷജിത്ത്, കെ.വി. മോഹനൻ മാസ്റ്റർ, എൻ.കെ. ഭീതിഹരൻ, എൻ.ആർ. സിദ്ധൻതുടങ്ങിയവർ സംസാരിച്ചു.