തൃപ്രയാർ: സാമൂഹ്യക്ഷേമ സമിതിയുടെ 25 -ാം വാർഷിക പൊതുയോഗം നടന്നു. തൃപ്രയാർ ഗുരുമന്ദിരത്തിൽ വെച്ച് നടന്ന പൊതുയോഗം എൻ.എസ് പ്രജീഷ് ശാന്തി ഉദ്ഘാടനം ചെയ്തു. വാർഷികത്തോടനു ബന്ധിച്ച് സമിതി കുടുംബാംഗങ്ങളിൽ 80 വയസ്സ് തികഞ്ഞ മുതിർന്നവരെ ആദരിക്കലും, എസ്.എസ്.എൽ.എ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും നടന്നു. പ്രസിഡൻ്റ് പാറൻ കുട്ടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി അശോക് കുമാർ, രാജേഷ് കാരയിൽ, ജിഷ സുധീന്ദ്രൻ എന്നിവർ സംസാരിച്ചു.
previous post