പെരിഞ്ഞനം: ടിപ്പർ ലോറിയിൽ നിന്നും ചോർന്ന ചളിയിൽ തെന്നി വീണ് ബൈക്ക് യാത്രക്കാരായ അമ്മക്കും മകനും പരിക്ക്. പെരിഞ്ഞനം അച്ചംകണ്ടം സ്വദേശി തോട്ട്പുറത്ത് ഷീല (55), മകൻ സാനിഷ് (33) എന്നിവർക്കാണ് പരിക്കേറ്റത്, ഇവരെ ഫസ്റ്റ് എയ്ഡ് ആംബുലൻസ് പ്രവർത്തകകർ ആശുപത്രിയിലെത്തിച്ചു. എൻ.എച്ച്. നിർമ്മാണ കമ്പനിയുടെ ലോറിയിൽ നിന്നാണ് ചളി റോഡിൽ വീണതെന്ന് നാട്ടുകാർ പറയുന്നു. ചളി വേഗം നീക്കം ചെയ്യണമെന്ന് അധികൃതരോട് പഞ്ചായത്തംഗം ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടിട്ടും നടപടി സ്വീകരിക്കാത്തതാണ് അപകടത്തിന് കാരണമായതെന്നും നാട്ടുകാർ പറഞ്ഞു.
previous post