എറവ്: എറവ് സെന്റ് തെരാസസ് കപ്പൽ പള്ളിയിലെ വിശുദ്ധ കൊച്ചുത്രേസ്യയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന്റെ കൊടിയേറ്റം വികാരി റവ ഫാ റോയ് ജോസഫ് വടക്കൻ നിർവഹിച്ചു. അസി. വികാരി ഫാ ജിയോ വേലുക്കാരൻ, ജനറൽ കൺവീനർ ജെൻസൺ ജെയിംസ്, കൈക്കാരന്മാരായ വർഗീസ് പ്ലാക്കൻ, ജോയ് കുണ്ടുകുളം, ഷാജു താണിക്കൽ, ജോഷി ചിറയത്ത് എന്നിവർ പങ്കെടുത്തു.