കാഞ്ഞാണി: സിനിമ കാണാനെത്തിയ സ്ത്രീകളെ മദ്യലഹരിയിൽ ശല്യപ്പെടുത്തിയ എ.എസ്.ഐ. യെ അന്തിക്കാട് പോലീസ് കസ്റ്റഡിയിൽ എടുത്തു. ഗുരുവായൂർ സ്റ്റേഷനിലെ എ.എസ്.ഐ രാഗേഷ് (42) നെയാണ് കാഞ്ഞാണിയിലെ സിനിമാ തിയ്യറ്ററിൽ നിന്ന് പോലീസെത്തി പിടികൂടിയത്. വാടാനപ്പള്ളി സ്വദേശിയാണ് ഇയാൾ. സിനിമ കാണാനെത്തിയ സ്ത്രീകളെ ഇയാൾ ശല്യപ്പെടുത്തുന്നതായി പരാതികൾ വന്നതോടെ തിയ്യേറ്റർ ജീവനക്കാരാണ് പോലീസിൽ വിവരം അറിയിച്ചത്. അന്തിക്കാട് എസ്ഐ ജോസി ജോസിൻ്റെ നേതൃത്വത്തിലുള്ള പോലീസാണ് രാഗേഷിനെ കസ്റ്റഡിയിൽ എടുത്തത്. ഇയാൾ മദ്യപിച്ച നിലയിലായിരുന്നു വെന്ന് പോലീസ് പറഞ്ഞു.
previous post
next post