കാഞ്ഞാണി: സോഡ ഉത്പാദന വിതരണ രംഗത്തെ ചെറുകിട തൊഴിൽ സംരംഭകരുടെ സംഘടനയായ മാസ്സ് കേരളയുടെ നേതൃത്വത്തിൽ പുറത്തിറക്കുന്ന മാസ്സ് k25 ബ്രാൻഡ് മിനറൽ വാട്ടർ ലോഞ്ചിംഗ് ഉദ്ഘാടനം മണലൂർ നിയോജക മണ്ഡലം എം.എൽ.എ മുരളി പെരുനെല്ലി ഡിസംബർ 30 ന് വൈകീട്ട് 7 ന് അരിമ്പൂർ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. മാസ്സ് കേരള തൃശ്ശൂർ ജില്ലാപ്രസിഡൻ്റ് തോമസ് തൃശൂർ അദ്ധ്യക്ഷത വഹിക്കും. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശിധരൻ മുഖ്യാതിഥിയാകുമെന്ന് തോമസ് തൃശൂർ, ഗിരീഷ് കെ.എസ്, ചിത്രാംഗദൻ കെ, ആൻ്റോ പുത്തൻപീടിക എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.