ചേർപ്പ്: ഗവ. ഹൈസ്ക്കൂൾ റോഡ് തകർച്ചയിൽ. ടാറിട്ട റോഡിൻ്റെ പലയിടങ്ങളിലും കുണ്ടും കുഴികളും നിറഞ്ഞതിനാൽ വാഹന യാത്ര ക്ലേശകരമാണ്. ഇതുവഴി പോകുന്ന ചേർപ്പ് ഗവൺമെൻ്റ് ഹൈസ്ക്കൂൾ വിദ്യാർത്ഥികളടക്കമുള്ളവരുടെ യാത്രയും ദുഷ്ക്കരമാണ്. തിരുവുള്ളക്കാവ് ക്ഷേത്രം, ചേർപ്പ് മൃഗാശുപത്രി എന്നിവടങ്ങളിലേക്ക് പോകുന്ന വഴിയും കൂടിയാണിത് അധികൃതർ നടപടിയെടുക്കണം നാട്ടുകാർ ആവശ്യപ്പെട്ടു.