അരിമ്പൂർ: കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ അരിമ്പൂർ പഞ്ചായത്തിൽ കുട്ടികൾക്കായി ബാലസഭ നടത്തി. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡൻ്റ് സ്മിത അജയകുമാർ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ്. ചെയർപേഴ്സൺ ജിജി ബിജു അധ്യക്ഷത വഹിച്ചു. പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ വയോജന പരിപാലനത്തിനായി സജ്ജമാക്കുന്ന വയോ സൗഹൃദ വളണ്ടിയർമാർക്കൊപ്പം കുട്ടികളെയും പരിശീപ്പിക്കുകയാണ് ലക്ഷ്യം. ഡോ. വിദ്യാസാഗർ കുട്ടികൾക്ക് ക്ലാസെടുത്തു. പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നായി അമ്പതിൽപ്പരം കുട്ടികൾ ക്ലാസിൽ പങ്കെടുത്തു. കുടുംബശീ വൈസ് ചെയർ പേഴ്സൺ ശോഭ സുരേഷ്, വാർഡംഗം സി.പി.പോൾ തുടങ്ങിയവർ പങ്കെടുത്തു.
previous post