കാഞ്ഞാണി: കാരമുക്ക് സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളിയിലെ തിരുനാളിന് കൊടിയേറി. ഫാ.ആൻസൺ നീലങ്കാവിൽ കൊടിയേറ്റ കർമ്മം നിർവഹിച്ചു. ഇടവക വികാരി ഫാ. പോൾ പേരാമംഗലത്ത് സപ്ലിമെന്റ് പ്രകാശനം ചെയ്തു. ജനറൽ കൺവീനർ ഷോജൻ ചുങ്കത്ത്, കൈകാരന്മാരായ കെ.സി. ജിജോ, പി.എ. പോൾ, ടി.പി. ബൈജു, കൺവീനർമാർ, സബ് കമ്മിറ്റി അംഗങ്ങൾ, യൂണിറ്റ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. ജനുവരി 4, 5, 6 തീയതികളിലാണ് തിരുനാൾ.