അവിണിശേരി: അംബേദ്കർ ഗ്രാമീണ വായനശാല പ്രവർത്തനം ആരംഭിച്ചു, ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം കെ.എ. പ്രദീപ് അധ്യക്ഷനായി. അന്തരിച്ചകവി മുല്ലനേഴി രചിച്ച കവിത പുസ്തകം ലൈബ്രറിയിലേക്ക് മുല്ലനേഴി വിജയൻ കൈമാറി. അവിണിശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഹരി.സി. നരേന്ദ്രൻ, ജില്ല പഞ്ചായത്ത് മെമ്പർ വി.ജി. വനജകുമാരി, അവിണിശേരി സഹകരണ ബാങ്ക് പ്രസിഡണ്ട് സി. കെ അനന്തകൃഷ്ണൻ, കെ. ശശിധരൻ, കെ.എൻ. മധുസൂദനൻ, കെ.എൻ. അജിത, അശ്വതി വിനോദ്, ധന്യ സുധീർ, പി.സി.അജിത, ജോളി ഷാജു വി.ആർ. ശശി, കെ.വി. സുരേന്ദ്രൻ, സി.ആർ. പ്രസാദ്, ആതിര അംഗിരസ്, രാംകുമാർ എന്നിവർ പ്രസംഗിച്ചു. വായനശാലയിലേക്ക് അലമാരകളും, പുസ്തകങ്ങളും സംഭാവന നൽകിയ കെ.കെ. വാസുദേവൻ, എം.കെ.കൃഷ്ണൻ, ശ്രീജിത്ത് പുളിങ്കുഴി, വിജയൻ മരോട്ടിക്കൽ, ശാന്ത വേലായുധൻ, എന്നിവരെ ആദരിച്ചു. അക്ഷരശ്ലോകസദസ്സ്, തിരുവാതിരക്കളി എന്നിവ യുണ്ടായിരുന്നു.