വെങ്കിടങ്ങ്: തൊയക്കാവ് സ്വദേശി ഖത്തറിൽ ഹൃദയാഘാതം മൂലം മരിച്ചു തൊയക്കാവ് മഹാത്മ റോഡിൽ പൊന്നേംപറമ്പിൽ ശങ്കരൻ കുട്ടിയുടെ മകൻ ശ്രീനിവാസൻ(57)ആണ് മരണപ്പെട്ടത്. ഖത്തറിൽ ഭവൻസ് പബ്ലിക് സ്കൂളിലെ സ്റ്റാഫ് ആയിരുന്ന ശ്രീനിവാസൻ ഹൃദയാഘാതം മൂലം റൂമിൽ മരിച്ച് കിടക്കുകയായിരുന്നു . സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വെങ്കിടങ്ങ് പഞ്ചായത്ത് നിദ്രാവനത്തിൽ. അമ്മ.സുഭദ്ര. ഭാര്യ.ഷീന. മക്കൾ.നന്ദന(വിദ്യാർത്ഥിനി, കോയമ്പത്തൂർ), യദു കൃഷ്ണ(പത്താം ക്ലാസ് വിദ്യാർത്ഥി, ഏനാമാക്കൽ സെൻ്റ് ജോസഫ് ഹൈസ്കൂൾ).