News One Thrissur
Updates

കുന്നംകുളത്തെ വീട്ടമ്മയുടെ കൊലപാതകം; തെളിവെടുപ്പിന് എത്തിച്ച പ്രതിക്ക് നേരെ നാട്ടുകാരുടെ കയ്യേറ്റ ശ്രമം

കുന്നംകുളം: വീട്ടമ്മയുടെ കൊലപാതകക്കേസിലെ പ്രതിയെ തെളിവെടുപ്പിന് എത്തിച്ചു. തെളിവെടുപ്പിന് എത്തിച്ച പ്രതിക്ക് നേരെ നാട്ടുകാരുടെ കയ്യേറ്റ ശ്രമമുണ്ടായി. പ്രതിയായ മുതുവറ സ്വദേശി കണ്ണനെയാണ് കൊല്ലപ്പെട്ട സിന്ധുവിന്‍റെ വീട്ടിൽ എത്തിച്ചത്. ഈ സമയത്ത് നാട്ടുകാർ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. മുപ്പതോളം പോലീസുകാർ കൂടെയുണ്ടായിരുന്നെങ്കിലും രോഷാകുലരായ നാട്ടുകാർ പ്രതിയെ കയ്യേറ്റം ചെയ്തു.

ഇന്നലെ രാത്രിയോടെയാണ് മോഷണത്തിനിടെ പ്രതി യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. വീടിനോട് ചേര്‍ന്ന് ധാന്യങ്ങള്‍ പൊടിപ്പിപ്പിക്കുന്ന മില്‍ നടത്തുകയാണ് കൊല്ലപ്പെട്ട സിന്ധുവും ഭര്‍ത്താവ് മണികണ്ഠനും. ഭര്‍ത്താവ് മണികണ്ഠൻ വീട്ടു സാധനങ്ങള്‍ വാങ്ങാൻ പോയപ്പോഴാണ് കൊലപാതകം നടന്നത്. പ്രതിയെ രാത്രി തന്നെ കുന്നംകുളം പൊലീസ് കസ്റ്റഡിയിലെടുത്തു.
വീട്ടില്‍ തിരിച്ചെത്തിയ ഭര്‍ത്താവാണ് സിന്ധു കൊല്ലപ്പെട്ട് കിടക്കുന്നത് കണ്ടത്. വെട്ടേറ്റ് കഴുത്ത് അറ്റുപോയ നിലയിലായിരുന്നു മൃതദേഹം. സിന്ധു ധരിച്ചിരുന്ന സ്വര്‍ണ്ണാഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു. ഇതോടെ മോഷണശ്രമത്തിനിടെയാണ് കൊലപാതകം എന്ന നിഗമനത്തിൽ പൊലീസ് എത്തിയത്. തുടര്‍ന്ന്, നടത്തിയ അന്വേഷണത്തിലാണ് പ്രതി മുതുവറ സ്വദേശി കണ്ണനെ ചീരംകുളത്ത് നിന്ന് പിടികൂടിയത്. ഇയാളുടെ കൈയ്യില്‍ നിന്ന് കൊല്ലപ്പെട്ട സിന്ധുവിന്‍റെ ആഭരണങ്ങള്‍ കണ്ടെടുക്കുകയും ചെയ്തു.

 

Related posts

വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ പയച്ചോട് കെഎസ്ഇബി ഓഫീസിന് മുന്നിൽ പ്രതിഷേധ സമരം നടത്തി 

Sudheer K

ഗം​ഗാവലി നദിയിൽ കണ്ടെത്തിയ ട്രക്ക് അര്‍ജുന്റേത്; സ്ഥിരീകരിച്ച് ജില്ലാ പൊലീസ് മേധാവി

Sudheer K

ചിറക്കല്‍ പാലം നിമ്മാണോദ്ഘാനം നടന്നു

Sudheer K

Leave a Comment

error: Content is protected !!