കയ്‌പമംഗലം: കൂരിക്കുഴിയിൽ തെങ്ങ് ഒടിഞ്ഞു വീണ് ഇലക്ട്രിസിറ്റി പോസ്‌റ്റുകൾ തകർന്നു. കൂരിക്കുഴി സലഫി നഗർ റോഡിൽ സലഫി പള്ളിക്ക് വടക്ക് ഭാഗത്താണ് അപകടമുണ്ടായത്. ഇതുവഴി റോഡിൽ യാത്രക്കാർ ഇല്ലാതിരുന്നതിനാൽ ആളപായമില്ല. ഇന്നുരാവിലെ പതിനൊന്നര യോടെയാണ് അപകടമുണ്ടായത്. കാട്ടുപറമ്പിൽ അബ്ദുൽ മജീദിൻ്റെ പറമ്പിലെ തെങ്ങാണ് ലൈനിലേക്ക് വീണത്. 3 പോസ്‌റ്റുകൾ തകർന്നിട്ടുണ്ട്. അപകടത്തെ തുടർന്ന് ഈ മേഖലയിൽ വൈദ്യുതി വിതരണവും ഗതാഗതവും തടസ്സപ്പെട്ടിട്ടുണ്ട്. സംഭവമറിഞ്ഞ് കെഎസ്ഇബി ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്.