ചാവക്കാട്: വനിതകൾക്ക് ചാവക്കാട് നഗരസഭയുടെ പുതുവത്സര സമ്മാനം. നഗരസഭ വനിതകൾക്കായി നൈപുണ്യ പരിശീലന കേന്ദ്രം തുറന്നു നൽകി. എൻ.കെ അക്ബർ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ കെ.കെ മുബാറക്ക് സ്വാഗതം പറഞ്ഞു. നഗരസഭ അസിസ്റ്റന്റ് എൻജിനീയർ സി. എൽ ടോണി റിപ്പോർട്ട് അവതരിപ്പിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാഹിന സലിം, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ ലത്തീഫ്, പൊതുമരാമത്ത് കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. എ.വി മുഹമ്മദ് അൻവർ, വിദ്യാഭ്യാസ കലാകായിക സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രസന്ന രണദിവെ, സി.ഡി.എസ് ചെയർപേഴ്സൺ ജീനാ രാജീവ്, നഗരസഭ കൗൺസിലർ എം.ആർ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. സി.ഡി.എസ് വൈസ് ചെയർപേഴ്സൺ ശ്രീമതി ഷാജിത സലാം നന്ദി പറഞ്ഞു. നഗരസഭ കൗൺസിലർമാർ, കുടുംബശ്രീ അംഗങ്ങൾ ഉൾപ്പെടെ നിരവധിപേർ പങ്കെടുത്തു. 2023 – 24 ജനകീയ ആസൂത്രണ പദ്ധതി പ്രകാരം 22,53,200 രൂപ ചെലവഴിച്ചാണ് പരിശീലന കേന്ദ്രം നിർമ്മിച്ചത്.
previous post