News One Thrissur
Updates

പെരുവനം രാജ്യാന്തര ഗ്രാമോത്സവത്തിന് നാളെ തുടക്കം

ചേർപ്പ്: സാഹിത്യം, കല, സംസ്ക്കാരം എന്നിവ പരിപോഷിപ്പിക്കുന്നതിൻ്റെ ഭാഗമായി പെരുവനംസർവ്വ മംഗള ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽമൂന്ന് ദിവസം നീണ്ടുനിൽക്കുന്ന “കലർപ്പുകൾ” പെരുവനം രാജ്യാന്തര ഗ്രാമോത്സവത്തിന് ജനുവരി മൂന്നിന് ചേർപ്പ് ശ്രീലകംലൈഫ് ലോങ്ങ് ലേണിംഗ് ഇൻസ്റ്റിട്ട്യൂട്ടിൽ തുടക്കമാകും. വൈകീട്ട് 5.30 ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ എഴുത്തുകാരൻ ആനന്ദ് ,പിന്നണി ഗായിക കെ.എസ്.ചിത്ര, ഡോ:പി. വേണു എന്നിവർ പങ്കെടുക്കും ‘മൂന്നാമത് ഐവറി പുരസ്ക്കാരം സമർപ്പണം സംവിധായകൻ സത്യൻ അന്തിക്കാട് നിർവ്വഹിക്കും. 6.30 ന് ആലാപനത്തിലെ ശൈലി ഭേദങ്ങൾ ഗായിക കെ.എസ്.ചിത്ര, എം. എസ് കിഷൻ കുമാർ എന്നിവർ സംവദിക്കും. 7.30 ന് ഷഹബാസ് അമ്മൻ പാട്ടു സന്ധ്യ നടത്തും.. 4 ന് കലർപ്പിൻ്റെ ഊർജ്ജവും ശുദ്ധി എന്ന മിഥ്യയും വിഷയത്തിൽ എഴുത്തുകാരൻ എൻ എസ് മാധവനും-11 ന് കവിതയിലെ മധുജ്ഞാനം പരിപാടിയിൽകവി വി മധുസൂദനൻ നായരും പങ്കെടുക്കും ’12 ന് പെരുവനം ആഘോഷിക്കപ്പെടുമ്പോൾ കലാസാംസ്ക്കാരിക പൈതൃകസാധ്യതകൾ വിഷയത്തിൽ ഡോ. സുധാഗോപാലകൃഷ്ണൻ, കെ. സതീഷ് നമ്പൂതിരിപ്പാട്, ബി.അനന്തകൃഷ്ണൻ അനിഷ് രാജൻ എന്നിവരും. 2 ന് റാം ആനന്ദിയിലെ ശ്രീലങ്കൻ പശ്ചാത്തലം സെമിനാറിൽ അഖിൽ പി . ധർമ്മജൻ, ടി.ഡി.രാമകൃഷ്ണൻ ,സു കന്യ കൃഷ്ണ,3 ന് താരങ്ങൾ ഇല്ലാതെയും തിളങ്ങുന്ന മലയാള സിനിമ അഖിൽ സത്യൻ ആനന്ദ് ഏകർഷി 4 ന് ലോകത്തിൻ്റെ കാലക്രമവും സംഗീതവും വിദ്യാധരൻ മാസ്റ്റർ, ഇ ജയകൃഷ്ണൻ, എന്നിവർ പങ്കെടുക്കും. 7 ന് രാഗ സമന്വയം., 5 ന് നടക്കുന്ന വിവിധ ക്ലാസുകളിൽ രാമചന്ദ്രൻ കേളി , അഡ്വ എ ജയശങ്കർ, വയലാർ ശരത്ചന്ദ്ര വർമ്മ, കെ. സി. നാരായണൻ ഡോ. പി.ഗീത, ടി – ആർ ഇന്ദുഗോപാൻ എന്നിവർ പങ്കെടുക്കും സമാപന സമ്മേളനത്തിൽ എഴുത്തുക്കാരൻ എം. മുകുന്ദൻ വിശിഷ്ടാതിഥിയാകും. ടി.എം കൃഷ്ണ പാടും. 100 മികച്ച പുസ്തകങ്ങളുടെ പ്രദർശനം, ചിത്ര പ്രദർശനം, എഴുത്തുക്കാരുമായി സംവദിക്കാൻ ഇടം, നാട്ടു പൊരുമ ശിൽപ്പ പ്രദർശനം, ചമയ പ്രദർശനം, പുസ്തക മേള , രൂപക്കള പ്രദർശനം എന്നിവയുണ്ടാകും. റജിസ്ട്രേഷൻ മുഖേനയുള്ള പ്രവേശനം ഗ്രാമോത്സവത്തിന് സൗജന്യമാണ്. വാർത്ത സമ്മേളനത്തിൽ ഫെസ്റ്റിവെൽ ജന: കൺവീനർ ദിനേശ് പെരുവനം, ഹരി ചിറ്റൂർ മന ,ഇ.വി. സോമൻ,സീമ രാജീവ് , പത്മിനി ഹരിദാസ് എന്നിവർ പങ്കെടുത്തു.

Related posts

താന്ന്യത്തെ അങ്കണവാടി ടീച്ചർക്ക് യാത്രയയപ്പ് യോഗത്തിൽ സ്വർണ്ണ വള നൽകി നാട്ടുകാരുടെ ആദരം

Sudheer K

കൊടുങ്ങല്ലൂരിൽ എട്ടു വയസുകാരി എസ്ര മരിയ അന്തരിച്ചു.

Sudheer K

ശെൽവരാജ് അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!