News One Thrissur
Updates

കെപിഎസ്ടിഎ വലപ്പാട് ഉപജില്ലാ സമ്മേളനവും യാത്രയയപ്പും 

വാടാനപ്പള്ളി: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ വലപ്പാട് ഉപജില്ലാ സമ്മേളനവും ഈ വർഷം സർവീസിൽ നിന്ന് റിട്ടയർ ചെയ്യുന്ന സംഘടനയുടെ അംഗങ്ങൾക്കുള്ള യാത്രയയപ്പും തളിക്കുളം ജിവിഎച്ച്എസ്എസ് സ്കൂളിൽ വച്ച് നടന്നു. മുൻ എംപി ടി.എൻ. പ്രതാപൻ യാത്രയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡൻ്റ് കെ എൽ മനോഹിത് അധ്യക്ഷത വഹിച്ചു. കെപിഎസ്ടിഎ സംസ്ഥാന സീനിയർ വൈസ് പ്രസിഡൻ്റ് ടിഎ. ഷാഹിദ ടീച്ചർ യോഗത്തിൽ മുഖ്യാതിഥിയായി. കെപി എസ്ടിഎ സംസ്ഥാന വൈസ് പ്രസിഡൻ്റ് സാജു ജോർജ് മുഖ്യപ്രഭാഷണം നടത്തി. കെപിഎസ്ടിഎ വലപ്പാട് ഉപ ജില്ലാ സെക്രട്ടറി ഷബോൺ ജെ താടിക്കാരൻ ആമുഖ പ്രഭാഷണം നടത്തി, മുൻ ജില്ലാ പഞ്ചായത്ത് അംഗം സി.എം. നൗഷാദ്, മണലൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് കെ.എസ്. ദീപൻ, സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം റൈജു പോൾ, സംസ്ഥാന സമിതി അംഗം പി.വി. ശ്രീജ മൗസമി, വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി ലാൽബാബു ഫ്രാൻസിസ്, റവന്യൂ ജില്ലാ കൗൺസിലർ കെ.എസ്. സൽമ, ജില്ലാ ജോയിന്റ് സെക്രട്ടറി സി.പി. ജിന്റോ, റവന്യൂ ജില്ലാ കൗൺസിലർ വി ഉഷാകുമാരി, റവന്യൂ ജില്ലാ കൗൺസിലർ വി.ജി. ഷൈൻ, വിദ്യാഭ്യാസ ജില്ലാ കൗൺസിലർമാരായ സനീഷ്, അജിത് പ്രേം റീഗൻ തോമസ്, എന്നിവർ പ്രസംഗിച്ചു. ഉപജില്ല ട്രഷറർ ടോണി തോമസ് പി ചടങ്ങിന് നന്ദി പറഞ്ഞു. സർവീസിൽ നിന്നും റിട്ടയർ ചെയ്യുന്ന അധ്യാപകർക്ക് ടി എൻ പ്രതാപൻ ഉപഹാരങ്ങൾ സമ്മാനിച്ചു. ചടങ്ങിൽ വച്ച് പ്രഥമ ഹരിതജ്യോതി സംസ്ഥാന അധ്യാപക പുരസ്കാരം നേടിയ കെ.എൽ. മനോഹിതിനെ അനുമോദിച്ചു. കെ.എ. സൽമ, എലിസബത്ത് ഫ്രാൻസിസ് ഇ എന്നിവർ മറുപടി പ്രസംഗങ്ങൾ നടത്തി.

Related posts

നമ്പർ വെട്ടി ഒട്ടിച്ച ലോട്ടറി ടിക്കറ്റ് നൽകി വിൽപ്പനക്കാരനിൽ പണം തട്ടി. 

Sudheer K

ദിൽന ധനേഷ് മുല്ലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ്

Sudheer K

കടപ്പുറം ഫെസ്റ്റ് ‘തീരോത്സവം – 2025’ ലോഗോ പ്രകാശനം ചെയ്തു.

Sudheer K

Leave a Comment

error: Content is protected !!