News One Thrissur
Updates

ചിറ്റാട്ടുകര  കമ്പിടി തിരുനാൾ ജനുവരി 4 മുതൽ 8 വരെ.

പാവറട്ടി: ചിറ്റാട്ടുകര  വിശുദ്ധ സെബസ്ത്യാനോസിൻ്റെ ദേവാലയത്തിലെ 255-ാംകമ്പിടി തിരുനാൾ ജനുവരി 4, 5, 6, 7, 8 ദിവസങ്ങളിൽ ആഘോഷിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. തിരുനാൾ ആഘോഷങ്ങളോടൊപ്പം ആത്മീയ വളർച്ചയ്ക്കും സമാനതകളില്ലാത്ത കാരുണ്യ പ്രവർത്തനങ്ങൾക്കും ഊന്നൽ നൽകി ജാതി മത ഭേദമെന്യേ അർഹതയുള്ള എല്ലാവർക്കും വർഷത്തിലെ 12 മാസവും 1000 രൂപ വിതം സഹായം നൽകുന്ന പ്രതിമാസ പെൻഷൻ പദ്ധതിയും ,പാവപ്പെട്ട കുടുംബങ്ങളിലെ പെൺമക്കളുടെ വിവാഹത്തിന് 5 ലക്ഷം രൂപ നൽകുന്ന വിവാഹ സഹായ പദ്ധതിയും തിരുനാളിന്റെ ഭാഗമായി നടത്തുന്നതിന് 15 ലക്ഷം രൂപ കാരുണ്യ പ്രവർത്തികൾക്കായി മാറ്റിവെച്ചിട്ടുണ്ട്. ജനുവരി 5 ന് ഞായർ വൈകീട്ട് 7.30 ന് മുരളി പെരുനെല്ലി എം എൽ എ ദീപാലങ്കാരം സ്വിച്ച്ഓൺ കർമ്മം നടത്തും. തുടർന്ന് പാവറട്ടി തീർത്ഥകേന്ദ്രം റെക്ടർ ഫാ. ആൻ്റണി ചെമ്പകശ്ശേരി തേങ്ങാ വിളക്ക് തെളിയിക്കും പാവറട്ടി സെന്റ് തോമാസ് ആശ്രമം പ്രിയോർ ഫാ. ജോസഫ് ആലപ്പാട്ട് പിണ്ടി തെളിയിക്കൽ ചടങ്ങ് നടത്തും ജനുവരി 6 ന് തിങ്കളാഴ്ച രാവിലെ 6 ന് വിശുദ്ധ കുർബാനയ്ക്ക് ശേഷം ആഘോഷമായ ദിവ്യബലിയ്ക്ക് വികാരി ഫാ .വിൽസൺ പിടിയത്ത് കാർമ്മികത്വം വഹിക്കും വൈകീട്ട് 5.30 ന് സമൂഹ ദിവ്യബലി, തിരുനാൾ പ്രസിദേന്തി വാഴ്ച തുടർന്ന് ഭക്തിനിർഭരമായ വേസ്പരയ്ക്ക് തൃശൂർ ലൂർദ് മെട്രോപ്പൊളിറ്റൻ കത്തീഡ്രൽ ചർച്ച് വികാരി ഫാ.ഡേവിസ് പുലിക്കോട്ടിൽ മുഖ്യകാർമ്മികത്വം വഹിക്കും തിരുനാൾ ദിനമായ ജനുവരി 7 ന് ചൊവ്വാഴ്ച രാവിലെ 6 ന് വിശുദ്ധ കുർബാനയ്ക്ക് ശേഷം 9.30 ന് നടക്കുന്ന ആഘോഷമായ തിരുനാൾ കുർബാനക്ക് പറപ്പൂർ സെൻ്റ് ജോൺ നെപുംസ്യാൻ ഫൊറോന ചർച്ച് വികാരി ഫാ. സെബിപുത്തൂർ മുഖ്യകാർമ്മികത്വം വഹിക്കും തൃശൂർ ജൂബിലിമിഷൻ മെഡിക്കൽ കോളേജ് ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുരിയൻ തിരുനാൾ സന്ദേശം നൽകും തുടർന്ന് പ്രദക്ഷിണം നടക്കും.

ജനുവരി 8 ന് ബുധൻ ടി.എൻ. പ്രതാപൻ ഉദ്ഘാടനം ചെയ്യുന്ന കൊച്ചിൻ കലാഭവൻ അവതരിപ്പിക്കുന്ന  ഗ്രാൻ്റ് മ്യൂസിക്കൽ നൈറ്റോടുകൂടി തിരുനാൾ ആഘോഷങ്ങൾക്ക് സമാപനം കുറിക്കുമെന്ന് ഭാരവാഹികളായ ജോൺസൻ നീലങ്കാവിൽ, ഫാ. വിൽസൺ പിടിയത്ത്, പി.ഡി. ജോസ്, പി.വി. പീയൂസ്, റിജോ പി ജോർജ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Related posts

അജ്മീറിൽ തീർത്ഥാടനത്തിനു പോയ ചാവക്കാട് സ്വദേശി മരണപ്പെട്ടു

Sudheer K

കാഞ്ഞാണിയിൽ സംസ്ഥാന പാതയിലെ കുഴിയിൽ മത്സ്യങ്ങളെ നിക്ഷേപിച്ച് കോൺഗ്രസിൻ്റെ പ്രതിഷേധ സമരം.

Sudheer K

ഹൈറിച്ച് തട്ടിപ്പ്: ഉടമകളുടെ 260 കോടിയുടെ സ്വത്ത് ഇ.ഡി. മരവിപ്പിച്ചു

Sudheer K

Leave a Comment

error: Content is protected !!