തൃശ്ശൂർ: കാപ്പ ചുമത്തപ്പെട്ട് നാടുകടത്തപ്പെട്ടയാൾ കഞ്ചാവുമായി എക്സൈസ് സ്ക്വാഡിൻ്റെ പിടിയിൽ. ചാവക്കാട് എടക്കഴിയൂർ പുളിക്കൽ വീട്ടിൽ നജീബ് (27) ആണ് പിടിയിലായത്. ഇയാളും വാഹനവും പിടി കൂടിയിട്ടുണ്ട്.അസി.എക്സൈസ് കമ്മീഷണർ എ.ടി. ജോബിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർകോട്ടിക്ക് സ്പെഷൽ സ്ക്വാഡിലെ എക്സൈസ് ഇൻസ്പെക്ടർ സുദർശനകുമാറും സംഘവുമാണ് പ്രതിയെ പിടികൂടിയത്. ചാവക്കാട്, വടക്കേക്കാട് പോലീസ് സ്റ്റേഷനുകളിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളതും, പതിമൂന്നോളം ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട് കാപ്പ നിയമപ്രകാരം നാടുകടത്തപ്പെട്ടിട്ടുള്ള ആളുമാണ് പ്രതി. സംഘത്തിൽ അസി. എക്സൈസ് ഇൻസ്പെക്ടർമാരായ, സോണി കെ ദേവസി, കെ.കെ. വത്സൻ, പ്രിവന്റി ഓഫീസർമാരായ വി എസ് സുരേഷ് കുമാർ, സി കെ ബാബു, സിവിൽ എക്സൈസ് ഓഫീസർമാരായ കണ്ണൻ കെഎം, സംഗീത് എന്നിവരും ഉണ്ടായിരുന്നു.