പുത്തൻപീടിക: ജി.ടി റോഡ് സി.സി. മുകുന്ദൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജീന നന്ദൻ അധ്യക്ഷ വഹിച്ചു. ഏഴാം വാർഡ് മെമ്പർ മിനി ആൻ്റോ വാർഡ് മെമ്പർമാരായ ടി.പി. രഞ്ജിത്ത് കുമാർ, മേനക ടീച്ചർ, സരിത, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് കെ.ബി. രാജീവ്, വി.കെ. മോഹനൻ, പൊറിഞ്ചു മാളിയേക്കൽ എന്നിവർ സംസാരിച്ചു. നാട്ടിക എംഎൽഎ ഫണ്ടിൽ നിന്നും അനുവദിച്ച 15 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് പണി പൂർത്തിയായത്.