വാടാനപ്പള്ളി: കുട്ടമുഖം നിവാസികളുടെ ചിരകാല സ്വപ്നമായ കുട്ടമുഖം കുടുംബാരോഗ്യ ഉപകേന്ദ്രം മണലൂര്‍ എംഎല്‍എ മുരളി പെരുനെല്ലി നാടിനു സമര്‍പ്പിച്ചു. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശാന്തി ഭാസി അധ്യക്ഷത വഹിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.സി. പ്രസാദ്, ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റ.കമ്മിറ്റി ചെയര്‍മാന്‍ പി.എം. അഹമ്മദ് എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് അന്നംആശ ഗോകുല്‍ദാസ്, ഡി.പി.എം ഡോ. പി.സജീവ് കുമാര്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രന്യ ബിനീഷ്, പഞ്ചായത്ത് ആരോഗ്യ സ്റ്റാ.കമ്മിറ്റി ചെയര്‍മാന്‍ സുലേഖ ജമാൽ, വികസന സ്റ്റാ.കമ്മിറ്റി ചെയര്‍പേഴ്സണ്‍ സരിത ഗണേശന്‍, സെക്രട്ടറി എ.എൽ.തോമസ് എന്നിവർ സംസാരിച്ചു. 50 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച കെട്ടിടത്തിൽ പ്രതിരോധ കുത്തിവെയ്പ്പ് മുറി, ജിഎച്ച്ഐ, ജിപി എച്ച്എൻ എന്നിവർക്ക് ഓഫീസ് മുറികൾ, ശുചിമുറികൾ, ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സിന്റെ താമസ സ്ഥലം, കൂടാതെ ഗ്രാമസേവ കേന്ദ്രം മീറ്റിംഗ് ഹാൾ എന്നിവയടങ്ങിയിട്ടുണ്ട്. ഇവിടെ നിന്ന് ലഭിക്കുന്ന സേവനങ്ങൾ
# മാതൃ ശിശു സംരക്ഷണം
# പ്രതിരോധ കുത്തിവെപ്പ്
# കുടുംബാസൂത്രണം
# ജീവിത ശൈലി രോഗ നിർണയം
# ജെറിയാട്രിക് ക്ലിനിക്
# കൗമാര ക്ലിനിക്
# ദേശീയ ആരോഗ്യ പരിപാടികൾ