ഏങ്ങണ്ടിയൂർ: വി.എസ്. കേരളീയൻ റോഡ് പുനർ നിർമിച്ച് സഞ്ചാരയോഗ്യമാക്കുക, ആർ.കെ റോഡ് നിർമാണം ഉടൻ ആരംഭിക്കുക, ചേറ്റുവ കടവ് – പടന്ന തീരദേശ റോഡ് റീ ടാറിംങ്ങ് നടത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് കൊണ്ട് ഏങ്ങണ്ടിയൂർ രണ്ടാം വാർഡ് വാർഡ് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും, പ്രതിഷേധ കൂട്ടായ്മയും നടത്തി. ചേറ്റുവ നാലു മൂലയിൽ നടന്ന പ്രതിഷേധ കൂട്ടായ്മ ഡി.സി.സി മെമ്പർ ഇർഷാദ് കെ. ചേറ്റുവ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് ലത്തീഫ് കെട്ടുമ്മൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ ഘോഷ് തുഷാര, അക്ബർ ചേറ്റുവ, ഇ.എസ്. ഹു സൈൻ, പ്രവാസി കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഫാറുക്ക് യാറത്തിങ്കൽ എന്നിവർ പ്രസംഗിച്ചു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് നൗഷാദ് കൊട്ടിലിങ്ങൽ സ്വാഗതവും, ബൂത്ത് പ്രസിഡന്റ് വി.എച്ച്. ഷാഹുൽ നന്ദിയും പറഞ്ഞു. പ്രതിഷേധ പ്രകടനത്തിനും, പ്രതിഷേധ കൂട്ടായ്മക്കും നേതാക്കളായ കെ.എ. മുഹമ്മദ് റഷീദ്, ചെംമ്പൻ ബാബു, ഒ.വി. സുനിൽ, കെ.പി. ആർ പ്രതീപ്, പി.എം. മഖ്സൂദ്, ജോയ് പുലികോട്ടിൽ എന്നിവർ നേതൃത്വം നൽകി.