തളിക്കുളം: വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി. തളിക്കുളം സ്വദേശി കളരിക്കൽ ഉണ്ണികൃഷ്ണൻ മകൻ ബ്രൈറ്റ് (13) വെള്ളിയാഴ്ച (03/01/2025) വൈകുന്നേരം 5.30 മുതൽ തളിക്കുളം ആസാദ് നഗറിലെ വീട്ടിൽ നിന്നും കാണാനില്ലെന്ന് പരാതി. കാഴ്ചയിൽ ആഫ്രിക്കൻ പ്രകൃതക്കാരനാണ്. ഇംഗ്ലീഷ് മാത്രമേ സംസാരിക്കുകയുള്ളൂ. കാണാതാകുമ്പോൾ കറുത്ത ടീ ഷർട്ടും ഗ്രേ കളർ ട്രാക്ക് സൂട്ടും ആണ് വേഷം. ഓറഞ്ച് കളർ സൈക്കിളും കയ്യിലുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ 9387103211 എന്ന നമ്പറിലോ അറിയിക്കണം