കടപ്പുറം: നോളി റോഡിൽ വീടുകൾക്ക് തീപിടിച്ചു ഒരു വീട് പൂർണമായി കത്തി നശിച്ചു. വെള്ളിയാഴ്ച വൈകിട്ട് നാലു മണിക്ക് ആയിരുന്നു സംഭവം. ശക്തമായ കാറ്റാണ് തീപിടുത്തത്തിന് കാരണം. പുതുവീട്ടിൽ ഹസൈനാർ ആരിഫ എന്നവരുടെ വീടാണ് കത്തി നശിച്ചത്. സമീപത്തെ മറ്റൊരു വീടിനും തീപ്പിടിച്ചെങ്കിലും നാട്ടുകാരുടെ ഇടപെടലിനെ തുടർന്ന് തീയണച്ചു. പുനർഹം പദ്ധതിയിൽ ഉൾപ്പെട്ടതാണ് കത്തി നശിച്ച വീട്. ഈ വീട്ടിൽ ആൾതാമസം ഉണ്ടായിരുന്നില്ല. റോഡിലെ ചവറുകളിൽ നിന്നാണ് തീ പടർന്നതെന്ന് സംശയിക്കുന്നു. ഗുരുവായൂരിൽ നിന്നും കുന്നംകുളത്തു നിന്നും ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണക്കുകയായിരുന്നു.
previous post
next post