വലപ്പാട്: എടമുട്ടത്ത് യുവാവിന് കത്തിക്കുത്തേറ്റ് ഗുരുതര പരിക്ക്. കഴിമ്പ്രം തവളക്കുളം സ്വദേശി പള്ളത്ത് ഭരതൻ്റെ മകൻ അഖിൽ (31) നാണ് കുത്തേറ്റത്. എടമുട്ടം സെൻ്ററിന് പടിഞ്ഞാറ് സൊസൈറ്റിക്കടുത്ത് വെച്ച് ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. ദേഹത്ത് നിരവധി കുത്തേറ്റിട്ടുണ്ടെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ ഇയാളെ വിവേകാനന്ദ ആംബുലൻസ് പ്രവർത്തകർ വലപ്പാട് ദയ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. പരിക്ക് ഗുരുതരമായതിനാൽ ഇവിടെ നിന്നും തൃശൂരിലേക്ക് കൊണ്ടുപോകും. കുടുംബ വഴക്കാണ് കത്തിക്കുത്തിനു കാരണമെന്ന് പറയുന്നു. വലപ്പാട് പോലീസ് സ്ഥലത്ത് എത്തി അന്വേഷണം നടത്തി.