കാഞ്ഞാണി: പീതാംബരൻ രാരമ്പത്തിന്റെ 14ാം മത് മ്യൂസിക് ആൽബമായ മകര പ്രഭ ഞായറാഴ്ച വൈകീട്ട് നാലിന് കാഞ്ഞാണി സിംലമാളിൽ വെച്ച് യു ട്യൂബിൽ സിനിമ – സീരിയൽ നടൻ ഷൈജു ശ്രീവത്സം റിലീസ് ഉദ്ഘാടനം ചെയ്യുമെന്ന് പീതാംബരൻ രാരമ്പത്ത്, സംവിധായകൻ തിലകൻ മേച്ചേരിപ്പടി, ഇസ്ഹാക്ക് പള്ളിക്കുന്നത്ത് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തെറ്റായ വഴിയിലൂടെ പോയിരുന്ന മകൻ ശബരിമല ചവിട്ടി ദർശനം ലഭിച്ചതോടെ മറ്റൊരു മനുഷ്യനാകുന്നതാണ് ഈ ഗാനത്തിലൂടെ സമർപ്പിക്കുന്നതെന്ന് പീതാംബരൻ പറഞ്ഞു. പീതാംബരന്റെ വരികൾക്ക് ഷൈൻ വെങ്കിടങ്ങ് സംഗീതം പകർന്ന് തിലകനാണ് സംവിധാനം ചെയ്തിട്ടുള്ളത്.