പെരിഞ്ഞനം: പെരിഞ്ഞനം ഈസ്റ്റ് യു.പി. സ്കൂളിൻ്റെ ശതാബ്ദി ആഘോഷത്തോടനുബന്ധമായി സാംസ്ക്കാരിക സമ്മേളനം നടന്നു. നോവലിസ്റ്റും സാഹിത്യ അക്കാദമി വൈസ് ചെയർമാനുമായ അശോകൻ ചരുവിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. ബാല സാഹിത്യകാരനും, കവിയുമായ ഈ വി ജിനൻ, “അകലെ ” എന്ന നോവലിലൂടെ പ്രശസ്തനായ ഹുസൈർ മുഹമ്മദ്, സ്കൂൾ മാനേജർ ഷാജി ഏറാട്ട്, കാർത്തികേയൻ മാസ്റ്റർ,വാർഡ് മെമ്പർ സുജിത സലീഷ് എന്നിവർ സമ്മേളനത്തിൽ സംസാരിച്ചു. പൂർവ്വവിദ്യാർത്ഥി സംഘടന പ്രസിഡൻ്റ് സുധാകരൻ മണപ്പാട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ ആഘോഷ കമ്മറ്റി ജനറൽ കൺവീനർ സീമ ടീച്ചർ സ്വാഗതവും, യു.കെ. ഹസനുൽ ബെന്ന നന്ദിയും പറഞ്ഞു.
previous post
next post