അന്തിക്കാട്: പഞ്ചായത്തിലെ ഒൻപതാം വാർഡിലെ മുഴുവൻ റോഡുകളും സഞ്ചാര യോഗ്യമല്ലെന്ന് പരാതി. പേരാൻ മാർക്കറ്റ് റോഡ്, കെ.കെ മേനോൻ – അഞ്ചങ്ങാടി റോഡ്, കൊടൈക്കനാൽ റോഡ്, വയലാർ റോഡ്, ലിങ്ക് റോഡ്, ന്യൂ ലിങ്ക് റോഡ് എന്നിവയാണ് തകർന്ന് മാസങ്ങളായി ഗതാഗത യോഗ്യമല്ലാതായിട്ടുള്ളത്. പല റോഡുകളിലും മെറ്റൽ പോലും ഇല്ലാത്ത അവസ്ഥയാണ്. കുടിവെള്ള പൈപ്പ് സ്ഥാപിക്കാൻ പൊളിച്ച ഭാഗങ്ങൾ നവംബർ 30നകം നന്നാക്കുമെന്നറിയിച്ചിരുന്നെങ്കിലും അതും ഉണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു. പ്രദേശത്തെ മകരചൊവ്വ ഉത്സവത്തിന് മുൻപ് റോഡ് നിർമ്മാണം പൂർത്തിയാക്കണമെന്ന് കോൺഗ്രസ് ഒൻപതാം വാർഡ് കമ്മിറ്റി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ഒപ്പ് ശേഖരണത്തിന് ഇന്ന് തുടക്കം കുറിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.