അന്തിക്കാട്: ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡിലെ തകർന്നു കിടക്കുന്ന പഞ്ചായത്ത് റോഡുകൾ സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരവും ജനകീയ ഒപ്പു ശേഖരണവും നടത്തി. പ്രതിഷേധ സമരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് പി.ഐ. ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു. വി.ബി.ലിബിഷ് അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡൻ്റ് കെ.ബി.രാജീവ്, വി.കെ. മോഹനൻ, ഉസ്മാൻ അന്തിക്കാട്, യു. നാരായൺകുട്ടി, ബിജേഷ് പന്നിപുലത്ത്, ഷാനവാസ് അന്തിക്കാട്, അക്ബർ പട്ടാട്ട്, ഗൗരി ബാബു മോഹൻദാസ്, എ എസ് വാസു, അഡ്വ യദുകൃഷണൻ, അശ്വിൻ ആലപ്പുഴ, സുധീർ പാടൂർ, ജോജോ മാളിയേക്കൽ, കിരൺ തോമസ്, രഘു നല്ലയിൽ, എന്നിവർ സംസാരിച്ചു. സാജൻ ഇയ്യാനി ,ഷാജു മാളിയേക്കൽ, ടിൻ്റോ മാങ്ങൻ, ശ്രീജി പുന്നപ്പള്ളി, വിജയൻ മാണിക്കത്ത് ഷീജ, സുനിൽ കരുവത്ത്, വേണു ചേർത്തേടത്ത്, ഗോപി ചോണാട്ട്, സജേഷ് കുറുവത്ത് എന്നിവർ നേത്യത്വം നൽകി.