കാഞ്ഞാണി: കാഞാണി പെരുമ്പുഴ പാടത്ത് ഒന്നാം പാലത്തിൻമേൽ അമിത വേഗതയിൽ വന്ന ബസിടിച്ച് പെട്ടി വണ്ടി ഡ്രൈവർക്ക് ഗുരുതര പരിക്ക്. പെട്ടി വണ്ടി ഡ്രൈവർ വെളുത്തൂർ സ്വദേശി മാരാൻ വീട്ടിൽ ഉണ്ണികൃഷ്ണനെയാണ് പരിക്ക് പറ്റിയത്. മീൻ വണ്ടിയുമായി മീൻ കച്ചവടകാരനായ ഉണ്ണികൃഷ്ണൻ മീനെടുക്കാൻ ചേറ്റുവയിലേക്ക് പോകും വഴിയാണ് അപകടം സംഭവിച്ചത്. പെരിഞ്ഞനത്ത് നിന്നു തൃശ്ശൂർക്ക് വന്നിരുന്ന കമൽരാജ് ബസിടിച്ചാണ് അപകടം സംഭവിച്ചത്. ബസ് അമിത വേഗതയിലും പാലത്തിൽമേൽ മറ്റൊരു വാഹനത്തെ മറികടന്നും വന്നാണ് അപകടം ഉണ്ടായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.